മംഗളുരു: കെ എസ് റാവു റോഡിലുള്ള കോട്ടക്കൽ ആര്യ വൈദ്യശാല മംഗലാപുരം ബ്രാഞ്ചിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സരസ്വതീ പൂജയും വിദ്യാരംഭവും നടത്തുന്നു . ഒക്ടോബർ 13 ന് ഗ്രന്ഥം വയ്ക്കൽ, 15 വെള്ളിയാഴ്ച വിജയദശമി ദിനത്തിൽ രാവിലെ 9.30 മുതൽ വിദ്യാരംഭം എന്നിവ ഉണ്ടായിരിക്കും. ഡോ.ശങ്കരൻ നമ്പൂതിരി ചടങ്ങുകൾക്ക് നേതൃത്വം നൽകും. വിദ്യാരംഭം രജിസ്ടേഷന് 9380948780, 0824 2443140 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മാനേജർ(അഡ്മിനിസ്ടേഷൻ) അശോക് കുമാർ അറിയിച്ചു.
.
.