തിരുവനന്തപുരം : കോവിഡിനെ തുടര്‍ന്ന് തൊഴിൽ നഷ്ടപ്പെട്ട പ്രവാസി കൾക്ക് താങ്ങാവാന്‍ കുടുംബശ്രീ പലിശ രഹിത വായ്പയുമായി രംഗത്ത്. പ്രവാസി ഭദ്രത നാനോ പദ്ധതി - പേൾ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വയം തൊഴില്‍ ആരംഭിക്കാന്‍ പദ്ധതി തുകയുടെ 75 ശതമാനം തുട വായ്പയായി ലഭിക്കും. 25 ശതമാനം ആദ്യ ഗഡു ലഭിച്ച് മൂന്ന് മാസം കഴിഞ്ഞാല്‍ തിരിച്ചടവ് ആരംഭിക്കും. തുല്യ ഗഡുക്ക ളായി 2 വര്‍ഷം കൊണ്ടാണ് വായ്പ തിരിച്ചടക്കേണ്ടത്. സംരംഭ പരിശീലനങ്ങളും കുടുംബശ്രീ നൽകും.
സ്ത്രീകൾക്കും പുരുഷന്മാർക്കും ഗുണഭോക്താക്കളാകാം. അപേക്ഷകർ കുറഞ്ഞത് 6 മാസമെങ്കിലുമായി കുടുബശ്രീ അയൽക്കൂട്ട അംഗങ്ങളായവരുടെ കുടുംബവും 2 വർഷമെങ്കിലും പ്രവാസ ജീവിതം നയിച്ചവരും ആയിരിക്കണം. കോവിഡ് മൂലം മരിച്ച പ്രവാസിയുടെ അല്ലെങ്കിൽ തൊഴിൽ നഷ്ടപ്പെട്ട രോഗിയായ പ്രവാസിയുടെ കുടുംബാംഗത്തിനും അപേക്ഷിക്കാം . കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട് തിരികെയെത്തി സംരംഭം തുടങ്ങിയവർക്ക് സംരംഭം വിപുലീകരിക്കാനും പദ്ധതി മുഖേന സാധിക്കും. വിശദാംശങ്ങൾ htpp/l kudumbashree.org/pearl എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.