കാസർകോട് : ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പു കേസില്‍ പ്രതിയായ മുന്‍ എംഎല്‍എ എം.സി.കമറുദ്ദീനെ മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുപ്പിക്കരുതെന്ന് തട്ടിപ്പിനിരയായ നിക്ഷേപകര്‍.
നൂറുകണക്കിന് നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിനു രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ കമറുദ്ദീനെ യോഗത്തിൽ പങ്കെടുപ്പിച്ചാൽ യോഗം നടക്കുന്നിടത്തേക്ക് മാർച്ച് നടത്താന്‍ വഞ്ചിക്കപ്പെട്ട നിക്ഷേപകർ തീരുമാനിച്ചു.
സമരസമിതി യോഗത്തിൽ ബാലകൃഷ്ണൻ പയ്യന്നൂർ അധ്യക്ഷത വഹിച്ചു. സുബൈർ പടുപ്പ്, കെ.കെ.സൈനുദ്ദീൻ തൃക്കരിപ്പൂർ, സബീന മുഹമ്മദ്, എൻ.സി.ഇബ്രാഹിം, നസീമ പടന്ന, മിസിരിയ, സുഹ്റാബി, യൂനുസ് തളങ്കര, ഹനീഫ, ഹസീസ് ഹാജി കുടക്, ജമാലുദ്ദീൻ സഅദി, മുത്തലിബ് തുടങ്ങിയവര്‍ പ്രസംഗിച്ചു.