ബെംഗളുരു : നഗരത്തില്‍ പോലീസ് ആസ്ഥാനത്തെ 8 നില കെട്ടിടം ചെരിഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ ക്വാര്‍ട്ടേഴ്സ് അടങ്ങുന്ന അപ്പാര്‍ട്ട്മെന്റാണ് അടിത്തറ ഇളകി ചെരിഞ്ഞത്.
ഒരു മാസത്തിനിടെ സമാനമായ രീതിയില്‍ അപകടത്തിലാകുന്ന നാലാമത്തെ കെട്ടിടമാണിത്. ഒന്നരയടിയോളം ചെരിവാണ് കെട്ടി ടത്തിന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഇതില്‍ താമസിച്ചിരുന്ന 32 കുടുംബങ്ങളെ ഒഴിപ്പിച്ചു.
2 വർഷം മുൻപാണ് പോലീസ് ഉദ്യോഗസ്ഥരുടെ കു ടുംബങ്ങൾ ഇവിടെ താമസം തുട ങ്ങിയത്. ഇത്തരത്തില്‍ അപകടാവസ്ഥയിലുള 404 കെട്ടിടങ്ങള്‍ ബെംഗളൂരുവില്‍ ഉള്ളതായി അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്.