ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഒരു വാഹനവും 10 സെക്കന്റിലധികം കാത്തുനിൽക്കേണ്ടി സ്ഥിതി ഉണ്ടാവരുതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവിറക്കി.
ദേശീയപാതകളിലുൾപ്പെടെ ഏറ്റവും തിരക്കുള്ള സമയങ്ങളിൽ അടക്കം ഈ നിർദേശം പാലിക്കപ്പെടണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ടോൾ പ്ലാസകളിൽ കാത്തു നിൽക്കുന്ന വാഹനങ്ങളുടഎ നിര 100 മീറ്ററിൽ കൂടാനും പാടില്ല.
100 മീറ്ററിൽ കൂടുതൽ നീളത്തിൽ വാഹനങ്ങളുണ്ടെങ്കിൽ ടോൾ അടക്കാതെ വാഹനങ്ങൾ കടത്തി വിടണമെന്ന നിയമം നിലവിലുണ്ട്. വരിയിലുള്ള ദൂരം വാഹനങ്ങൾക്ക് തിരിച്ചറിയാനായി ടോൾ ബൂത്തിൽ നിന്നും 100 മീറ്റർ ദൂരത്തിൽ മഞ്ഞ നിറത്തിൽ വര രേഖപ്പെടുത്തണമെന്നും നാഷണൽ അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.