മലമ്പുഴ : പാലക്കാട്ട് ബിജെപി പ്രവര്‍ത്തകനെ ഭാര്യയുടെ കണ്മുന്നില് വെട്ടിക്കൊന്നു. കിണാശേരി മമ്പറത്ത് എലപ്പുള്ളി സ്വദേശിയും ആര്‍എസ്എസ് മണ്ഡലം കാര്യവാഹുമായ സഞ്ജിത് (27) ആണ് മരിച്ചത്. നവംബര്‍ 15 തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കൊലപാതകത്തിന് പിന്നിൽ എസ് ഡി പി ഐ ആണെന്ന് ബിജെപി ആരോപിച്ചു.
ഭാര്യയെ ജോലിസ്ഥലത്തു വിടാൻ ബൈക്കിൽ പോകവേയാണ് സംഭവം. പിന്നിൽ കാറിൽ പിന്തുടർന്നെത്തിയ സംഘമാണു കൊലപ്പെടുത്തിയത്. ബൈക്കിൽ കാർ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
രാഷ്ട്രീയ കൊലപാതകമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. നാലു പേരാണ് ആക്രമണം നടത്തിയതെന്നും ഇവർ ഒളിവിൽ പോയതായും പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 6 വരെ മലമ്പുഴ നിയോജക മണ്ഡലം പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.