പനാജി : ഗോവ ബീച്ചില്‍ ഫോട്ടോ എടുക്കുന്നതിനിടെ കടലില്‍ വീണ് മലയാളി വിദ്യാര്‍ഥിയെ കാണാതായി.
കണ്ണൂര്‍ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനിയറിംങ് കോളജ് വിദ്യാര്‍ഥി നിര്‍മല്‍ ഷാജുവാണ് വെള്ളിയാഴ്ച ഗോവ സിങ്കേരിമില് കടലില്‍ വീണത്. കൂട്ടുകാര്‍ക്കൊപ്പം ഗോവയില്‍ എത്തിയതായിരുന്നു നിര്‍മല്‍ ഷാജു.
ഇയാളെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്. മഴയെ തുടര്‍ന്നു കടല്‍ ക്ഷോഭിച്ചിരിക്കുന്നത് തെരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.