കോഴിക്കോട് : അശ്ര വലിയ വില കൊടുക്കേണ്ടി വരും എന്ന മുന്നറിയിപ്പാണ് ചുവടെയുള്ള വീഡിയോ. എവിടെ സംഭവിച്ചത് ആണെന്ന് വ്യക്തമല്ല. എന്നാല്‍ നമ്മളെ ഓരോരുത്തരെയും കാത്തിരിക്കുന്ന ഒരു അപകട കെണി ഉണ്ടെന്ന് ഓർമിപ്പിക്കുന്നത് ആണ് വൈറൽ ആയ വിഡിയോ. കുട്ടികളെ സ്കൂളിൽ വിടാൻ ഒരാൾ സ്കൂട്ടറിൽ വീട്ടിൽ നിന്ന് പുറത്തേക്ക് വരുന്നതാണ് വീഡിയോ. മുന്നിലും പിന്നിലുമായി 2 കുട്ടികൾ സ്കൂട്ടറിൽ ഉണ്ട് .
ഗേറ്റ് കടന്ന ഉടൻ സ്കൂട്ടർ ഓഫ് ചെയ്യാതെ നിർത്തി മുന്നിൽ ഉണ്ടായിരുന്ന കുട്ടിയെ താഴെ ഇറക്കി. തുടർന്ന് അയാളും ഇറങ്ങി ഗേറ്റ് അടക്കുകയാണ്. ഈ സമയം കുട്ടി തിരികെ സ്കൂട്ടറിൽ കയറി അബദ്ധത്തിൽ . ആക്സിലറേറ്ററിൽ പിടിക്കുന്നു. ഇതോടെ സ്കൂട്ടർ നിയന്ത്രണം വിട്ട് മുന്നോട്ട് പായുന്നതും പിന്നിൽ ഇരിക്കുന്ന കുട്ടി തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം. ആളുകൾ ഓടി കൂടുന്നും ഉണ്ട്. സിസിടിവി ദൃശ്യങ്ങൾ മതിൽ മറഞ്ഞതിനാൽ രണ്ടാമത്തെ കുട്ടിക്കും സ്കൂട്ടറിനും എന്ത് സംഭവിച്ചു എന്ന് വ്യക്തമല്ല.
നമ്മൾ പലരും ഇത്തരത്തിൽ സ്റ്റാർട്ട് ചെയ്ത സ്കൂട്ടർ സ്റ്റാൻഡിൽ വച്ച് പുറത്ത് ഇറങ്ങുന്നത് പതിവാണ്. സ്കൂട്ടറിലോ സമീപത്തോ കുട്ടികൾ ഉണ്ടെങ്കിൽ വലിയ അപകടത്തിനു ആണ് നമ്മൾ വഴി വെക്കുന്നത് എന്ന സൂചനയാണ് ഈ വിഡിയോ.