കാഞ്ഞങ്ങാട് : കാസര്‍കോട് ജില്ലയില്‍ ലഹരി മരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ മംഗളൂരുവില്‍ താമസിക്കുന്ന യുവാവ് അറസ്റ്റില്‍. മംഗളൂരുവില്‍ താമസിക്കുന്ന കുടക് സ്വദേശി മുസ്തഫയെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഏതാനും നാള് മുമ്പ് ആറങ്ങാടിയിലെ ഷാഫി, ആദില്‍, ആഷിക് എന്നിവരെ ലഹരി മരുന്നായ എംഡിഎംഎയുമായി ഹൊസ്ദൂര്‍ഗ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ക്ക് ലഹരി മരുന്ന് എത്തിച്ചത് മുസ്തഫയാണെന്ന് പിടിയിലായവരെ ചോദ്യം ചെയ്തപ്പോള്‍ പൊലീസിനു വിവരം ലഭിച്ചു. തുടര്‍ന്ന് ഇയാള്‍ക്കായി കര്‍ണാടകയിലും മഹാരാഷ്ട്രയിലുമടക്കം കേരള പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണത്തിനിടെ മടിക്കേരിയില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്.ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.
കര്‍ണാടകയില്‍ ഇയാള്‍ക്കെതിരെ ലഹരി മരുന്നു കേസുകള്‍ നിലവിലുണ്ട്.