ചെറുവത്തൂർ: പടന്ന വി.കെ.പി. കെ.എച്ച്.എം. എം.ആർ.വി. ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം പടന്ന കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നാഷണൽ സർവ്വീസ് സ്കീം ആരോഗ്യരംഗം പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രിൻസിപ്പാൾ പി. ഈശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ. വൈസ് പ്രസിഡന്റ് ഇ.പി. പ്രകാശൻ പരിപാടി ഉദ്ഘാടനം ചെയ്തു. നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസർ സജീവ് വടവന്തൂർ, ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൾ സലീം, ആർ.ബി.എസ്.കെ. നേഴ്സ് സി. ശ്യാമള, ബിനേഷ് മുഴക്കോം എന്നിവർ സംസാരിച്ചു.
ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും ആരോഗ്യപൂർണമായ ജീവിതം നിലനിർത്താൻ ഭക്ഷണത്തിനും വ്യായാമത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ ടി. അബ്ദുൾ സലീം വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. തുടർന്നു നടന്ന മെഡിക്കൽ ക്യാമ്പിൽ എഴുപതോളം പേർ പങ്കെടുത്തു. പടന്ന ഗ്രാമ പഞ്ചായത്ത് ആറാം വാർഡ് മെമ്പർ പി. പവിത്രൻ, സ്റ്റാഫ് സെക്രട്ടറി വി.കെ.പി. അബ്ദുൾ ജലീൽ, എ.വി. രാഹുൽ, ടി. വിനീത്, പി. സുധീഷ്, ടി.കെ.എം. അഹമ്മദ് ഷരീഫ്, കെ.പി. അനിത, ശ്രുതി ചന്ദ്രൻ, വളണ്ടിയർ ലീഡർ പി.സി. സജ സുബൈദ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.