കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി.ജോൺ അന്തരിച്ചു. 92 വയസ്സായിരുന്നു. വെള്ളിയാഴ്ച ബംഗളുരു ഇന്ദിരാ നഗറിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം. സംസ്കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് ബെംഗളുരു ക്വീൻസ് റോഡിലെ സെന്റ് മേരീസ് ജെ.എസ്.ഒ കത്തീഡ്രൽ പള്ളിയിൽ നടക്കും. കർണാടകത്തിലെ പ്രമുഖ കൊണ്ഗ്രസ് നേതാവായിരുന്ന ജോൺ. കോട്ടയം ജില്ലയിലെ വൈക്കം സ്വദേശിയാണ്.
1999- 2004 കാലഘട്ടത്തിൽ കർണാടകത്തിൽ എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ വ്യോമഗതാഗത, നഗരവികസന മന്ത്രിയായിരുന്നു. 2010-2016 കാലത്ത് കുടകിൽ നിന്നുള്ള നിയമ നിർമാണ കൗൺസിൽ അംഗവും ആയിരുന്നു.
ഏഴു പതിറ്റാണ്ട് മുൻപ് കർണാടകയിലെ കൂർഗിലേക്ക് കൂടിയേറിയ ടി.ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിൽ ഉയർന്നുവന്നത്. കോളജ് ഉൾപ്പെടെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, വ്യവസായ സ്ഥാപനങ്ങളുടെയും ഉടമസ്ഥനാണ്.