മംഗളൂരു: സൂറത്ത്കലിന് സമീപം കൃഷ്ണപുരയില്‍ വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടിപ്പള്ള സ്വദേശി ഹർഷിത് (13) ആണ് മരിച്ചത്.
എല്ലാ വാരാന്ത്യത്തിലും ഹര്‍ഷിത് സുറിഞ്ചെയിലുള്ള മുത്തച്ഛന്റെ വീട്ടിൽ പോകുമായിരുന്നു. കഴിഞ്ഞ ശനിയാഴ്ചയും പതിവു പോലെ സ്കൂൾ വിട്ട് മുത്തച്ഛന്റെ വീട്ടിലേക്ക് പോയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് മുത്തച്ഛന്റെ വീടിന് പിന്നിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
പിതാവ് സുധാകര്‍ ദേവാഡിഗയുടെ പരാതിയില്‍ സൂറത്ത്കൽ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഹർഷിത് ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല.