തിരുവനന്തപുരം: ആരോഗ്യ രംഗത്ത് ബോധവത്കരണ പ്രവർത്തനങ്ങൾക്ക് വലിയ പ്രധാന്യമുണ്ടെന്ന് കേരള ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ.അനിൽ പറഞ്ഞു. പൊതുജനാരോഗ്യ പ്രവർത്തകനും, കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ സീനിയർ ഡന്റൽ ഹൈജീനിസ്റ്റുമായ അജയകുമാർ കരിവെള്ളൂർ രചിച്ച് പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധികരിച്ച നമ്മുടെ ആരോഗ്യം എന്ന പുസ്തകത്തിന്റെ പ്രകാശനവും, ഡോ. കുരുവിള മെമ്മോറിയൽ ഫൗണ്ടേഷന്റെ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് ദന്തൽ ഡെപ്യൂട്ടി ഡയരക്ടർക്ക് സമ്മാനിക്കുന്ന ചടങ്ങും തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം നേടിയ ആരോഗ്യ പുരോഗതിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ സേവനം ആർക്കും വിസ്മരിക്കാൻ മന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രഭാത് ബുക്ക് ഹൗസ് ജനറൽ മാനേജർ എസ്. ഹനീഫാ റാവുത്തർ അധ്യക്ഷത വഹിച്ചു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ അംഗം എസ്.വിജയകുമാരൻ നായർ പുസ്തകം ഏറ്റുവാങ്ങി.
ഡോ. സൈമൺ മോറിസൺ, അജയകുമാർ കരിവെള്ളൂർ, കേരള ഗവ ഡന്റൽ ഹൈജീനിസ്റ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.ജയകൃഷ്ണൻ, സ്നേഹൽ എ.ആർ., സോഫിയാ സലാം എന്നിവർ പ്രസംഗിച്ചു.