മംഗളൂരു: കേരള സമാജം സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന് ആഗസ്ത് 13 ഞായറാഴ്ച തുടക്കമാവും. സപ്തംബര്‍ 3ന് കൊടിയല്ബയല് കൂട്ടക്കള ഓഡിറ്റോറിയത്തിലാണു സമാപന പരിപാടി. ഓണാഘോഷത്തിന്റെ ഭാഗമായുള്ള മത്സരങ്ങള്‍ 13ന് കേരള സമാജം സുവര്‍ണ ജൂബിലി ഹാളില്‍ നടക്കും.
കരോക്കെ ഗാനാലാപനം, കവിതാലാപനം, ഓണപ്പാട്ട്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ചിത്രരചന, ഉപന്യാസ രചന, ക്വിസ്, തത്സമയ മത്സരങ്ങള്‍, ബോള്‍ പാസിംങ്, കാരംസ്, തുടങ്ങിയ ഇനങ്ങളിലാണു മത്സരങ്ങള്‍. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ 13ന് രാവിലെ 9 മണിക്ക് മുമ്പായി കേരള സമാജം സുവര്‍ണ ജൂബിലി ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു..
.