മംഗളൂരു, ഫെബ്രുവരി 7: അച്ഛനൊപ്പം സ്കൂട്ടറില്‍ പോവുകയായിരുന്ന 6 വയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. മുക്കയിലെ മിത്രപട്ടണ സ്വദേശി ശ്രീധറിൻ്റെ മകൾ മാൻവിയാണ് മരിച്ചത്. ശ്രീധറിനെ സാരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ലോറി ഇവര്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയും തെറിച്ചു വീണ മന്വിതയുടെ ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. മന്വിത തല്‍ക്ഷണം മരിച്ചു (Tipper scooter accident). സൂറത്കല്‍ മുക്ക പെട്രോൾ പമ്പിന് സമീപമുള്ള സർവീസ് റോഡിൽ ഇന്ന് വൈകിട്ടാണ് സംഭവം. ശ്രീധര്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ മകള്‍ മാന്‍വിയെ സ്കൂളില്‍ നിന്ന് കൂട്ടി വീട്ടിലേക്ക് പോകവേയാണ് അപകടം.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സൂറത്ത്കൽ പോലീസ് ലോറിയും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു.