ബെൽത്തങ്ങാടി, ഫെബ്രുവരി 10: കലെഞ്ച കാര്യത്തഡ്കയിൽ യുവതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയായ വനിത(30) ആണു മരിച്ചത്.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അടുത്തിടെ മംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയതാണ്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായാണ് റിപ്പോർട്ട്. ധര്‍മസ്ഥല പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.
.