മംഗളൂരു, ഫെബ്രുവരി 11: ഫെബ്രുവരി 14 ന് സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. ഉച്ചില റെയിൽവേ ഗേറ്റിന് സമീപം താമസിക്കുന്ന ഹസൈനാറിൻ്റെ മകന് ജാഫര്‍(23) ആണു മരിച്ചത്.
വീട്ടിലേക്ക് പോകാനായി സങ്കൊളിഗെയില് റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിനിടിച്ചത്. മുംബൈയിലായിരുന്ന ജാഫർ അടുത്തിടെയാണ് നാട്ടില്‍ തിരിച്ചെത്തിയത്. 14ന് സൗദി അറേബ്യയിലേക്ക് പോകാനുള്ള ഒരുക്കത്തിലുമായിരുന്നു. (train Hit)
.