പുത്തൂർ(ദക്ഷിണ കന്നഡ): അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കർവേലു താജുൽ ഉലമ വിദ്യാഭ്യാസ ഗാർഡൻ പ്രസിഡന്റ് സാദത്ത് അലി തങ്ങൾ (46) അന്തരിച്ചു. ഓട്ടോറിക്ഷ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന സാദത്ത് അലി വെള്ളിയാഴ്ചയാണു മരിച്ചത്.
ഇദ്ദേഹത്തിന്റെ മരുമകളും പിയു വിദ്യാര്‍ഥിനിയുമായ ഹഫീസ (17) വ്യാഴാഴ്ച ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
ഫെബ്രുവരി അഞ്ചിന് ശാന്തിനഗറിൽ വച്ച് ഓട്ടോറിക്ഷ മറിഞ്ഞാണ് സാദത്തിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച മരണപ്പെടുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളിൽ സംഭവിച്ച 2 മരണങ്ങള് കുടുംബത്തെ തീരാ ദുഖത്തിലാഴ്ത്തി.