മംഗളൂരു: സെൻ്റ് ജെറോസ സ്കൂൾ വിവാദത്തിൽ എംഎൽഎമാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും ബന്ധപ്പെട്ട അധ്യാപികയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് സെൻ്റ് ജെറോസ സ്കൂൾ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍. ഒരു വിഭാഗം രക്ഷിതാക്കള്‍ ഇതു സംബന്ധിച്ച് സിറ്റി പോലീസ് കമ്മീഷണർക്ക് നിവേദനം നൽകി.
ഹിന്ദു ദൈവങ്ങൾക്കും പ്രധാനമന്ത്രിക്കും എതിരെ വിവാദത്തിലായ അധ്യാപിക ക്ലാസ് മുറിയിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാണ് രക്ഷിതാക്കകളുടെ പരാതി.
“ഞങ്ങളുടെ അഭ്യർത്ഥനയെ തുടർന്ന് സ്കൂൾ സന്ദർശിച്ച എംഎൽഎ വേദവ്യാസ് കാമത്തിനും രണ്ട് കോർപ്പറേറ്റർമാർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂളിൽ പ്രതിഷേധം നടക്കുമ്പോൾ എംഎൽഎ വൈ.ഭരത് ഷെട്ടിയും ബജ്റംഗ്ദള്‍ നേദാവ് ശരൺ പമ്പ്വെല്ലും സ്ഥലത്തുണ്ടായിരുന്നില്ല. അതിനാൽ ഇവര്‍ക്കെതിരായ കേസ് പിൻവലിക്കണം.” രക്ഷിതാക്കളുടെ സംഘം ആവശ്യപ്പെട്ടു.