കാസർകോട്: കേരള അതിര്‍ത്തിയില്‍ അനധികൃത ട്രോളിംഗ് നടത്തുകയായിരുന്ന മൂന്ന് മത്സ്യബന്ധന ബോട്ടുകള്‍ പിടികൂടി. കർണാടകയിൽ നിന്നുള്ള ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീരംഗഎഎന്നീ ബോട്ടുകളാണ് പിടികൂടിയത്. തൃക്കരിപ്പൂര്‍, ഷിറിയ, ബേക്കൽ എന്നിവിടങ്ങളില്‍ നിന്നുള്ള തീരദേശ പോലീസുമായി ചേര്‍ന്ന് മത്സ്യബന്ധന വകുപ്പ് നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയത്. ബോട്ടുകളുടെ ഉടമകൾക്ക് 7.5 ലക്ഷം രൂപ പിഴ ചുമത്തി.
ഞായറാഴ്ച രാത്രി കാസര്‍കോട് കുമ്പള കടൽത്തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ പരിധിയിൽ ബോട്ടുകൾ ട്രോളിങ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കാസർകോട് ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ.ലബീബ് പറഞ്ഞു.
.