ബ്രഹ്മാവർ: ബ്രഹ്മാവറിലെ ഉപ്പിനകോട്ടെയില് അമ്മയുടെ മുന്നില്‍ വച്ച് ഒരു വയസുകാരിയെ വീട്ടിനകത്തു കയറി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. ഉപ്പിനക്കോട്ടെയിലെ മഹിമയുടെ (23)പരാതിയി ബ്രഹ്മവാർ പോലീസ് കേസെടുത്തു.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. അജ്ഞാതരായ 2 യുവതികൾ മഹിമയുടെ വസതിയിലെത്തി. മുംബൈ സ്വദേശിനികളാണെന്നും നിലവിൽ ഹമ്പനക്കട്ടെയിലാണു താമസിക്കുന്നതെന്നുമാണ് പറഞ്ഞത്.
മഹിമയുടെ അനുവാദം ഇല്ലാതെ തന്നെ ഇരുവരും വീടിനകത്ത് കയറിയ സ്ത്രീകള്‍ അവരുടെ മൊബൈൽ ഫോണിലെ വീഡിയോകളും മറ്റും കാണിച്ച് കൂട്ടിയെ വശീകരിച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നാണു പരാതി. സംശയം തോന്നിയ മഹിമ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സമീപത്തു താസിക്കുന്ന മഹിമയുടെ ജ്യേഷ്ഠൻ സ്ഥലത്തെത്തിയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.