മംഗളൂരു: കർണാടക ഗവർണർ തവർ ചന്ദ് ഗെലോട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യയും മംഗളൂരുവിലെത്തുന്നു. ഇതിന്റെ ഭാഗമായി മെയ് 25, 26 തിയതികള്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. എംജി റോഡിലെ ടിഎംഎ പൈ കൺവെൻഷൻ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഗവര്‍ണറും മുഖ്യമന്ത്രിയും എത്തുന്നത്. ഇതിന്റെ ഭാഗമായി ഈ ഭാഗത്ത് ഗതാഗത കുരുക്ക് ഉണ്ടാവാനുള്ള സാധ്യത പരിഗണിച്ചാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിയന്ത്രണത്തിന്റെ ഭാഗമായി നവഭാരത് സർക്കിളിൽ നിന്ന് ആരംഭിച്ച് പിവിഎസ് വഴി ലേഡിഹില്‍ സര്‍ക്കിള്‍ വരെയുള്ള എല്ലാ റോഡുകളിലും (ബെസൻ്റ് ജംക്ഷൻ, കൊടിയൽഗുത്തു ക്രോസ്, ബല്ലാൾ ബാഗ് ജങ്ഷൻ, നെഹ്റു അവന്യൂ ജംക്ഷൻ) ഗതാഗതം തടയും. അതിനാൽ ഇതുവഴി പോകുന്ന എല്ലാ വാഹനങ്ങളും നിർദേശിച്ച പ്രകാരം ബദൽ റൂട്ടുകളിൽ പോകണം. കൊചട്ടാര ചൗക്കി, കുംടിക്കാന, കെപിടി, നന്തൂർ, കെഎസ്ആർടിസി, ബണ്ട്സ് ഹോസ്റ്റൽ, ഡോ. അംബേദ്കർ സർക്കിൾ, ഹോർട്ടികൾച്ചർ ജങ്ഷൻ, ബൽമട്ട, ഹമ്പൻകട്ടെ, കരാവലി സർക്കിൾ, കങ്കനാടി, പമ്പുവെൽ, തൊക്കോട്ട് എന്നിവയാണ് നഗരത്തിൽ ഗതാഗതക്കുരുക്കിന് കൂടുതല്‍ സാധ്യതയുള്ള സ്ഥലങ്ങൾ.
ഇതു പരിഗണിച്ച് നഗരത്തിലെ ഗതാഗതത്തിനായി ഇനിപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തി: ഹമ്പൻകട്ടയിൽ നിന്ന് ബണ്ട്സ് ഹോസ്റ്റൽ വഴി ലേഡി ഹിൽ സർക്കിൾ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും കറങ്കൽപാടി അല്ലെങ്കിൽ ഭാരത് ബീഡി ജംഗ്ഷൻ വഴി പോകണം. എംജി റോഡിൽ പിവിഎസ് ജംഗ്ഷൻ മുതൽ ലേഡിഹിൽ സർക്കിൾ വരെ ചേരുന്ന അനുബന്ധ റോഡുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ബിജയി ചർച്ച് റോഡോ കുദ്രോളി റോഡോ ഉപയോഗിക്കണം.
ബസുകള്‍ ഇനി പറയുന്ന റോഡുകളിലൂടെ തിരിച്ചു വിടുന്നതാണ്: കെഎസ് റാവു റോഡ്, എംജി റോഡ്, ബണ്ട്സ് ഹോസ്റ്റൽ വഴി സർവീസ് നടത്തുന്ന എല്ലാ സിറ്റി, എക്സ്പ്രസ്, കെഎസ്ആർടിസി ബസുകളും ഹമ്പൻകട്ട, ഡോ. അംബേദ്കർ സർക്കിൾ, ബൽമട്ട, ഹോർട്ടികൾച്ചർ ജങ്ഷൻ, കദ്രി ജംക്ഷൻ, നന്തൂർ വഴി പോകണം. കൊട്ടാര ചൗക്കി വഴി സ്റ്റേറ്റ് ബാങ്കിലേക്ക് പോകുന്ന എല്ലാ സിറ്റി, എക്സ്പ്രസ്, കെഎസ്ആർടിസി ബസുകളും നന്തൂർ വഴി പോകണം. കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്ന് വരുന്നതും പുറത്തേക്ക് പോകുന്നതുമായ എല്ലാ കെഎസ്ആർടിസി ബസുകളും ദേശീയപാതയിലെ കുംടിക്കാന ജംക്ഷൻ വഴി പോകണം. എം ജി റോഡിൽ പിവിഎസ് ജങ്ഷൻ മുതൽ ലാൽബാഗ് വരെയും പിവിഎസ് ജങ്ഷൻ മുതൽ ബണ്ട്സ് ഹോസ്റ്റൽ വരെയും ലാൽബാഗ് ജങ്ഷൻ മുതൽ കെപിടി ജംക്ഷൻ വരെയും റോഡിൻ്റെ ഇരുവശവും വാഹന പാര്‍ക്കിംങ് നിരോധിച്ചിട്ടുമുണ്ട്.