മംഗളൂരു: വെള്ളിയാഴ്ച രാത്രി പെയ്ത കനത്ത മഴയിൽ കര കവിഞ്ഞൊഴുയി മലിനജല കനാലില്‍ വീണ് ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൊട്ടാര അബ്ബാക്ക നഗറിൽ കവിഞ്ഞൊഴുകിയ കനാലിലേക്ക് ഓട്ടോ മറിഞ്ഞാണ് ഡ്രൈവർ ദീപക് (40) മരിച്ചത്.
കനാലിനെയും റോഡിനെയും വേര്‍തിരിക്കുന്ന യാതൊരു സുരക്ഷാ സംവിധാനവും സ്ഥാപിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി കനത്ത മഴയില്‍ കനാല്‍ കര കവിഞ്ഞൊഴുകിയതോടെ റോഡും കനാലും തിരിച്ചറിയാതെ ഓട്ടോ കനാലിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ പിന്നീട് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തു.
മംഗളൂരു സിറ്റി കോര്‍പ്പറേഷന്റെ അനാസ്ഥയാണ് അപകടത്തിനും മരണത്തിനും വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ കോര്പ്പറേഷന് അധികൃതര്‍ക്കെതിരെ ഉര്‍വ പൊലീസ് കേസെടുത്തു.