ഉഡുപ്പി: വിമത പ്രവര്‍ത്തനം നടത്തുകയും എംഎൽസി തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുകയും ചെയ്തതിന് മുൻ എംഎൽഎ രഘുപതി ഭട്ടിനെ ബിജെപിയില്‍ നിന്ന് പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് പുറത്താക്കിയത്.
പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു.
എംഎല്‍സി തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനത്തിൽ വിശദീകരണം തേടി കർണാടക സംസ്ഥാന ബിജെപി അച്ചടക്ക സമിതി അധ്യക്ഷൻ ലിംഗരാജ് പാട്ടീൽ രഘുപതി ഭട്ടിന് നേരത്തെ നോട്ടീസ് നൽകിയിരുന്നു.