മംഗളൂരു : നിർത്തി വെച്ച പ്രത്യേക മത്സ്യഗന്ധ എക്സ്പ്രസ് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു. മംഗളൂരുവിൽ നിന്നു ലോകമാന്യതിലകിലേക്കുള്ള 02620 നമ്പർ ട്രെയിൻ 15 മുതൽ 30 വരെയാണു നിലവിൽ സർവീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.40നു മംഗളൂരു സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ പിറ്റേന്നു രാവിലെ 6.35നു മുംബൈ ലോകമാന്യതിലകിൽ എത്തും.
തിരികെയുള്ള 02619 നമ്പർ ട്രെയിൻ 16 മുതൽ ജൂലൈ 1 വരെ സർവീസ് നടത്തും. ഉച്ച കഴിഞ്ഞു 3.20നു ലോകമാന്യ തിലകിൽ നിന്നു പുറപ്പെട്ട് പിറ്റേന്ന് രാവിലെ 10.10ന് മംഗളൂരു സെൻട്രലിൽ എത്തും. സൂറത്കൽ, മുൽക്കി, ഉഡുപ്പി, കുന്താപുരം, മൂകാംബികാ റോഡ് ബൈന്തൂർ, ഭട്കൽ, മുരുടേശ്വർ, ഹൊണ്ണാവർ, കുംട, ഗോകർണ റോഡ്, അങ്കോള, കാർവാർ, മഡ്ഗാവ് ജംക് ഷൻ, കൂഡൽ, രത്നഗിരി, ചിപ്ലുൻ, പൻവേൽ, താനെ എന്നിവിടങ്ങളിൽ ഇരു ദിശകളിലേക്കും സ്റ്റോപ്പുണ്ട്. ലോകമാന്യ തിലകിൽ നിന്നു മംഗളൂരുവിലേക്കുള്ള ട്രെയിനിനു മാൻഗാവ്, ഖേദ് റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും.
.