മംഗളൂരു . സ്വർണം അടക്കം 13.33 ലക്ഷം രൂപയുടെ കള്ളക്കടത്ത് സാധനങ്ങളുമായി ഭട്കൽ സ്വദേശി മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. ഭട്കലിലെ മുഹമ്മദ് സാബിർ അബ്ദുൾ കദീർ ആണ് കസ്റ്റംസ് അധികൃതരുടെ പിടിയിലായത്. ഇയാളിൽ നിന്ന് പൊടി രൂപത്തിലാക്കി പായ്ക്കു ചെയ്ത് മലാശയത്തിൽ ഒളിപ്പിച്ചു കടത്തിയ 201.2 ഗ്രാം 24 കാരറ്റ് സ്വർണം, മൊത്തം 24 ഗ്രാം തൂക്കം വരുന്ന നാല് 22 കാരറ്റ് സ്വർണ നാണയങ്ങൾ, 1,02,600 രൂപ വില വരുന്ന ഐഫോൺ, 1,69,500 രൂപ വില വരുന്ന 12 ബോട്ടിൽ പെർഫ്യൂം എന്നിവയാണു പിടികൂയിടത്. പിടികൂടിയ 24 കാരറ്റ് സ്വർണത്തിന് 10,62,352 രൂപയും 22 കാരറ്റ് സ്വർണത്തിന് 1,04,640 രൂപയും വില വരും.
.
.