മംഗളൂരു : ദസറ ആഘോഷത്തിന്റെ ഭാഗമായി ഹോട്ടല്‍ മുറിയില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ സുഹൃത്തുക്കള്‍ തമ്മിലടിച്ച് യുവാവ് കുത്തേറ്റു മരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ പമ്പ്വെല്ലിലെ ഹോട്ടലിലാണു സംഭവം. പച്ചനാടി സ്വദേശി ധനുഷ് (20) ആണ് മരിച്ചത്.
സുഹൃത്തുക്കളായ പ്രമിത്, ജെയ്സൺ, കാർത്തിക്, ധനുഷ്, ദുർഗേഷ്, പ്രജ്വൽ എന്നിവർ സായി പാലസ് ലോഡ്ജിൽ മുറിയെടുത്ത് ദസറ ആഘോഷിക്കുകായിരുന്നു. ഇന്ന് പുലർച്ചെ 2 മണിയോടെ ജയ്സനും ധനുഷും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും കത്തിക്കുത്തില്‍ കലാശിക്കുകയുയമായിരുന്നു.
ധനുഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതി ജയ്സണ്‍ സൂറത്കല്‍ സ്വദേശിയാണ്.