മംഗളൂരു : മംഗളൂരു നഗര മധ്യത്തില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. സംഭവത്തില്‍ 7 പേരെ അറസ്റ്റു ചെയ്തു. ഒക്ടോബർ 30 ശനിയാഴ്ച രാത്രി നഗര മധ്യത്തിലെ ബല്ലാൽബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. അക്രമത്തിനിടെ ഒരു കാറും 6 ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. പൊലീസിനു നേര്‍ക്കും അക്രമം നടന്നു. പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞു വെക്കുകയും വാക്കി ടോക്കി പിടിച്ചു വാങ്ങി എറിഞ്ഞ് നശിപ്പിച്ചു.
ഏറ്റുമുട്ടലിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ പോലീസ് സ്വമേധയാ കേസെടുത്ത് ഏഴ് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് കമ്മീഷണർ എൻ.ശശി കുമാർ അറിയിച്ചു.
ധീരജ് ഷെട്ടി, കെ.രക്ഷിത്, രോഹിത് ഷെട്ടി, ഹര്‍ഷിത്, കീര്‍ത്തിരാജ്, വിവേക്, രാഹുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കൂടുതൽ അന്വേഷണം നടക്കുകയാണ്. ബർകെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.