മംഗളൂരു : തെങ്ങ് കടപുഴകി ദേഹത്തു വീണ് വിദ്യാര്‍ഥി മരിച്ചു. ബന്തിയോട് കയ്യാർ സ്വദേശിയും ഡൈജിവേള്‍ഡ് റിപ്പോര്‍ട്ടറും കാസർകോട് ജില്ലാ കന്നഡ റിപ്പോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറിയുമായ സ്റ്റീഫന്‍ കയ്യാറിന്റെ (സ്റ്റീഫന്‍ ക്രാസ്റ്റ) മകന് ഷോൺ ആരോൺ ക്രാസ്റ്റ(13) ആണ്. കയ്യാർ ഡോൺ ബോസ്കോ എയുപി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്.
ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് അപകടം. ഉടന്‍ മംഗളൂരുവില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശവസംസ്കാരം ജൂലൈ 17-ന് ഞായറാഴ്ച. വിലാപയാത്ര ഉച്ചകഴിഞ്ഞ് 3.30-ന് വസതിയായ കൊണ്ടലക്കാട് കയ്യാറിൽ നിന്ന് കയ്യാറിലെ ക്രൈസ്റ്റ് ദി കിംഗ് ചർച്ചിലേക്ക് പുറപ്പെടും. 4 മണിക്ക് സംസ്കാരം നടക്കും. അമ്മ: അനിത ക്രാസ്റ്റ. സഹോദരി: സൊണാൽ ക്രാസ്റ്റ.
.