മൈസൂരു: ഒരു കുടുംബത്തിലെ 4 പേര് സംശയാസ്പദ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു ജില്ലയിലെ യരഗനഹള്ളിയിലാണ് സംഭവം. യരഗനഹള്ളിയില്‍ താമസിക്കന്ന ചിക്കമഗളൂരു സ്വദേശികളായ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), ഇവരുടെ മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. ചിക്കമംഗളൂരു സഖരായപട്ടണയിൽ നിന്നുള്ള കുടുംബംവർഷങ്ങൾക്ക് മുമ്പ് മൈസൂരുവിൽ സ്ഥിരതാമസമാക്കിയത്. വസ്ത്രങ്ങൾ ഇസ്തിരിയിട്ടാണ് കുടുംബം ഉപജീവനം നടത്തിയിരുന്നത്.
ബന്ധുക്കള്‍ ഫോണ്‍ വിളിച്ചപ്പോള്‍ എടുക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ഇവരുടെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. സുഹൃത്തുക്കള്‍ എത്തിയപ്പോള്‍ വീടിന്റെ ജനാലകളും വാതിലുകളും അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. വീട്ടില്‍ നിന്ന് പാചക വാതകത്തിന്റെ ഗന്ധവും വരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.
പോലീസെത്തി വീട് കുത്തിത്തുറന്ന് പരിശോധിച്ചപ്പോഴാണ് നാല് പേരുടെയും മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പോലീസ് കണ്ടെടുത്തു. ഇതോടെ രാത്രിയിലുണ്ടായ ഗ്യാസ് ചോർച്ചയാണോ മരണത്തിലേക്ക് നയിച്ചതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.