മംഗളൂരു . ദക്ഷിണ കന്നഡ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച് 7 പേർ മരിച്ചു. 651 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചികിത്സയിലുണ്ടായിരുന്ന 840 പേർക്ക് അസുഖം മാറുകയും ചെയ്തു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 9133 ആയി. മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 913ഉം കോവിഡ് ബാധിച്ചവരുടെ എണ്ണം 76,199ഉം ആയി.
ഉഡുപ്പിയിൽ തിങ്കളാഴ്ച 4 പേരാണു കോവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 519 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. 5099 പേരാണ് നിലവിൽ ഉഡുപ്പിയിൽ ചികിത്സയിലുള്ളത്. ജില്ലയിൽ മൊത്തം രോഗം ബാധിച്ചവരുടെ എണ്ണം 53,302ഉം മരണം 333ഉം ആയി. 765 പേർക്കാണ് തിങ്കളാഴ്ച അസുഖം ഭേദമായത്.
.