കാർക്കള : വയോധിക ദമ്പതികൾ വിഷം കഴിച്ച് മരിച്ചു. കർണാടക ഉഡുപ്പി കാർക്കള താലൂക്കിലെ ഹവൽദറബെട്ടുവിലെ കെ.പി. അനന്തപ്രഭു(84), ഭാര്യ കെ.പി. പത്മ പ്രഭു(82) എന്നിവരാണു മരിച്ചത്. പത്മയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിലുള്ള മനപ്രയാസമാണ് ജീവനൊടുക്കാൻ കാരണം എന്നാണു കരുതുന്നത്. തിങ്കളാഴ്ച ആണ് ഇരുവരും വിഷം കഴിച്ചത്. നാട്ടുകാർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ ചൊവ്വാഴ്ച വൈകിയാണു മരിച്ചത്.
.
.