മംഗളൂരു : കള്ളക്കടത്തു സ്വർണവുമായി മലയാളി പിടിയിൽ. കാസർകോട് കോട്ടിക്കുളത്തെ സാദിഖ് അബ്ദുൾ റഹ്മാനെയാണ് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടിയത്. ഇയാളിൽ നിന്ന് 14.69 ലക്ഷം രൂപ വില വരുന്ന 310 ഗ്രാം സ്വർണം പിടികൂടി.
തിങ്കളാഴ്ച വൈകിട്ട് ഷാർജയിൽ നിന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാൾ പൊടി രൂപത്തിലാക്കിയ സ്വർണം പശ ചേർത്ത് പാന്റിന്റെ കാലുകൾക്ക് അകത്ത് തേച്ചു പിടിപ്പിച്ചാണു കടത്തിയത്.
.