മംഗളൂരു : പോലീസ് ഉദ്യോഗസ്ഥന് വാഹനാപകടത്തില്‍ മരിച്ചു. പുഞ്ചൽക്കട്ടെ സ്റ്റേഷനിലെ പോലീസ് ഹെഡ് കോൺസ്റ്റബിൾ അബൂബക്കര്‍ ആണ് മരിച്ചത്.
അബൂബക്കർ പോലീസ് സ്റ്റേഷനിൽ നിന്ന് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ബൈക്കും സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ അബൂബക്കര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്.