ശിവമൊഗ്ഗ: അഗുംബെ ചുരത്തിലൂടെ ചെറു വാഹനങ്ങള്‍ക്ക് ഗതാഗതത്തിന് അനുമതി നല്കി. ചുരത്തിലെ 11 വളവുകളിൽ മണ്ണിടിഞ്ഞനെ തുടർന്ന് കഴിഞ്ഞ ദിവസം റോഡ് ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. ഇടിഞ്ഞ കല്ലും മണ്ണും നീക്കി ചൊവ്വാഴ്ച രാവിലെയാണു ഗതാഗതം പുനസ്ഥാപിച്ചത്.
നിലവില്‍ ചെറു വാഹനങ്ങള്‍ക്ക് (ലൈറ്റ് വെഹിക്കിള്‍) മാത്രമാണ് ചുരം റോഡിലൂടെ ഗതാഗതാനുമതി നല്‍കിയിട്ടുള്ളത്. വലിയ വാഹനങ്ങള്‍ക്ക് (ഹെവി വാഹനങ്ങള്‍) ജൂലൈ 30 വരെ ഇതു വഴി സഞ്ചാരാനുമതിയില്ല.
ശിവമൊഗ്ഗ ജില്ലയില്‍ നിന്നു വരുന്ന വലിയ വാഹനങ്ങള്‍ എൻഎച്ച് 169, 169 എ വഴി തീർത്ഥഹള്ളി, കോപ്പ, ശൃംഗേരി, കാർക്കള വഴി മംഗളൂരുവിലെത്താം. തീര്‍ഥഹള്ളി, മാസ്തിക്കട്ടെ, കുന്ദാപുരം തുടങ്ങിയ പാതകളും വലിയ വാഹനങ്ങള്‍ക്ക് ഉപയോഗിക്കാം.