മംഗളൂരു: ദക്ഷിണ കന്നഡ കഡബക്കു സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു. ആളപായമില്ല. മുന്‍ഭാഗം തകര്‍ന്ന കാറിലെ യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പഞ്ച-കഡബ റോഡിലെ കൊടിമ്പാലയിലാണ് അപകടം.
ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന സുഗമ ബസും ധർമസ്ഥലയിൽ നിന്ന് മടങ്ങുകയായിരുന്ന ഇന്നോവ കാറുമാണ് കൊടിമ്പാലയിലെ വളവില്‍ കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.
.