മംഗളൂരു: കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. കിന്നിഗോളി-മൂഡബിദ്രി സംസ്ഥാന പാതയിലെ മൂറുകാവേരിയിൽ ഉണ്ടായ അപകടത്തിൽ ബെളുവായ് സ്വദേശി രാമണ്ണ(49)യാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന വസന്ത്, പ്രവീൺ, ദിനേശ്, ആനന്ദ, സഞ്ജീവ എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.
ഐക്കാലയിൽ നിന്ന് മുൾക്കിയിലേക്ക് പോവുകയായിരുന്ന കാർ മുൾക്കിയിൽ നിന്ന് ബെളുവായിലേക്ക് വരികയായിരുന്നു ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ ഡ്രൈവര്‍ക്ക് നിയന്ത്രണം വിട്ട് എതിരെ വന്ന ടിപ്പര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഭാഗം പൂർണമായും തകർന്നു.