മംഗളൂരു: ഭീകര ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റു ചെയ്ത മംഗളൂരു സ്വദേശിക്ക് ജാമ്യം. ഉള്ളാളിലെ അമര്‍ അബ്ദുള്‍ റഹ്മാന് ആണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 2021 ഓഗസ്റ്റ് 21നാണ് അമർ അബ്ദുൾ റഹ്മാനെ ഉള്ളാളിലെ വസതി റെയ്ഡു ചെയ്ത് എന്‍ഐഎ അറസ്റ്റു ചെയ്തത്.
ഉള്ളാളിലെ മുൻ എംഎൽഎ ഇദ്ദിനബ്ബയുടെ ചെറുമകനാണ് അമർ. തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ഇദ്ദേഹം ഡൽഹി ഹൈക്കോടതിയിൽ റിട്ട് സമർപ്പിച്ചു. തുടര്‍ന്ന് നീണ്ട നാളത്തെ വാദപ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് ജാമ്യം അനുവദിച്ച് ഉത്തരവായത്.