കാസർകോട്: വെള്ളം നിറച്ച ബക്കറ്റില്‍ വീണ് ഒരു വയസുകാരി മരിച്ചു മഞ്ചേശ്വരം കടമ്പാറിലെ കെ.എ.ഹാരിസിൻ്റെയും ഖൈറുന്നിസയുടെയും മകള്‍ ഫാത്തിമയാണു മരിച്ചത്.
വീടിനുള്ളിൽ കളിക്കുകയായിരുന്ന കുട്ടി അബദ്ധത്തിൽ കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിലേക്ക് വീഴുകയായിരുന്നു. വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ട ഉടൻ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കു മരിച്ചിരുന്നു. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
.