മംഗളൂരു : തൊക്കോട്ട് ബാറ്ററി കട കത്തി നശിച്ചു. തോക്കോട്ട് ഓവർ ബ്രിഡ്ജിന് സമീപം ബാറ്ററി വിൽക്കുന്ന കുംപാളയിലെ ഭരത്തിന്റെ ഉടമസ്ഥതയിൽ ഉള്ള ഗോൾഡൻ ഇലക്ട്രിക്കൽസ് എന്ന കടയാണ് കത്തിയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഇന്ന് രാവിലെയാണ് സംഭവം.
രാവിലേ കട തുറന്നപ്പോൾ വിളക്ക് കത്തിച്ചിരുന്നു. ലോക്ക് ഡൗണ്‍ നിയന്ത്രണം ഉള്ളതിനാൽ 10 മണിയോടെ കട അടച്ച് ഭരത് മടങ്ങി. ഇതിനു പിന്നാലെയാണ് കടയിൽ നിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. അഗ്നി രക്ഷാ സേന എത്തുമ്പോഴേക്ക് നാട്ടുകാർ ടാങ്കർ ലോറിയിൽ വെള്ളം എത്തിച്ച് തീ ആണച്ചിരുന്നു.
.