മംഗളൂരു : അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു. ബണ്ട്വാൾ പുനാച്ച ബൈലുഗുത്തു കോപ്പാളയിലെ ഭുജംഗഷെട്ടി(85), മകൻ ശൈലേഷ്(44) എന്നിവരാണ് മരിച്ചത്.
കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഭുജംഗഷെട്ടി ചൊവ്വാഴ്ച രാത്രിയിലാണ് മരിച്ചത്. ബുധനാഴ്ച ഇദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ കഴിഞ്ഞതിന് പിന്നാലെ മകൻ ശൈലേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന ശൈലേഷ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്.
.