മംഗളൂരു: അയോദ്ധ്യ ശ്രീരാമക്ഷേത്ര നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമിയുടെ വിവരങ്ങള്‍ ദിവസങ്ങള്‍ക്കകം വെളിപ്പെടുത്തുമെന്ന് ക്ഷേത്രം നിര്‍മാണത്തിന് നേതൃത്വം നല്കുന്ന ട്രസ്റ്റിലെ അംഗമായ പേജാവര്‍ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീര്‍ത്ഥ പറഞ്ഞു.
അയോദ്ധ്യയിലെത്തി ട്രസ്റ്റിലെ മറ്റ് അംഗങ്ങളുമായി ചര്‍ച്ച നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം .ക്ഷേത്ര ട്രസ്റ്റി ബോര്ട് അംഗങ്ങള്‍ വരും ദിവസങ്ങളില്‍ ഭൂമി ഏറ്റെടുത്തതിന്റെ രേഖകള്‍ പഠിക്കും. തുടര്‍ന്ന് വിവരങ്ങള്‍ പൊതുജനങ്ങളെ അറിയിക്കും. നിലവില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ഭൂമി ഒരുക്കുന്ന ജോലി പുരോഗമിക്കുകയാണ്.
അത് സെപ്റ്റംബറില്‍ പൂര്‍ത്തിയാക്കി മറ്റ് നിര്‍മ്മാണങ്ങള്‍ ആരംഭിക്കും.- അദ്ദേഹം അറിയിച്ചു.