മംഗളൂരു : കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) മംഗളൂരു ബ്രാഞ്ചിനെതിരെ പരാതി. ജുലൈ 29നു നടന്ന ഡോക്ടേഴ്സ് ദിനാചരണത്തിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു എന്നാരോപിച്ച് ഡോ. ശ്രീനിവാസ് കക്കിലായയാണു പൊലീസിൽ പരാതി നൽകിയത്.
ഐഎംഎ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത ഭാരവാഹികൾ അടക്കം പലരും മാസ്ക് ധരിച്ചില്ലെന്നും സാമൂഹിക അകലം പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. പരാതി ലഭിച്ചതായും പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
.