പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ രാമവർമയുടെ ചരമ വാർഷിക ദിനമാണല്ലോ ഒക്ടോബർ 27. മലയാള കവിതയിലും ഗാനരചനയിലും എക്കാലത്തെയും മികച്ച എഴുത്തുകാരനായ വയലാറിൻ്റെ വേർപാട് മലയാളിയുടെ തീരാ നഷ്ടമാണ്. അനശ്വര ഗാനങ്ങള്‍ മലയാളത്തിനു സമ്മാനിച്ച വയലാർ രാമവര്‍മയുടെ ചരമ വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് വാര്‍ത്താമലയാളം.കോം വയലാര്‍ ഗാനാലാപന മത്സരം സംഘടിപ്പിക്കുന്നു. പ്രായ-പ്രാദേശിക നിബന്ധനകളില്ലാതെ ആർക്കും പങ്കെടുക്കാം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതാണ്. വയലാർ രചിച്ച കവിതകളോ ഗാനങ്ങളോ പശ്ചാത്തല സംഗീതം ഇല്ലാതെ ആലപിച്ച് വീഡിയോ റെക്കോഡ് ചെയ്ത് 9495702375 എന്ന നമ്പറിലേക്ക് വാട്സാപ്പിൽ അയക്കേണ്ടതാണ്. ഒക്ടോബർ 25 ന് വൈകിട്ട് 5 മണി വരെ എൻട്രികൾ സ്വീകരിക്കും. മത്സരാർഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവയും ഒപ്പം അയക്കണം. രണ്ട് ഘട്ടങ്ങളിലായാണ് വിജയികളെ തിരഞ്ഞെടുക്കുക. ഒന്നാം ഘട്ടത്തിൽ ഞങ്ങളുടെ വായനക്കാരാണ് ഇഷ്ട ഗായകനെ തെരഞ്ഞെടുക്കുക. ലഭിക്കുന്ന എൻട്രികൾ ഒക്ടോബർ 29ന് വാർത്താമലയാളം.കോം വെബ്സൈറ്റിൽ വോട്ടിങ്ങിനായി പ്രസിദ്ധീകരിക്കും. ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന 10 പേർ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കും. ഈ 10 പേരിൽ നിന്ന് പ്രഗത്ഭരായ വിധികർത്താക്കളാണ് വിജയികളെ കണ്ടെത്തുക. മത്സരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അതത് സമയം ഞങ്ങളുടെ വെബ്സൈറ്റിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും അപ്ഡേറ്റ് ചെയ്യുന്നതാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ 9495702375 എന്ന നമ്പറിലേക്ക് hai എന്നു മെസേജ് അയക്കുക.
.
.