കണ്ണൂർ : ഓടിക്കൊണ്ടിരിക്കെ ബസിനു തീ പിടിച്ചു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
ചൊവ്വാഴ്ച രാവിലെ 9.40ന് കണ്ണൂർ പൊടിക്കുണ്ടിലാണ് സംഭവം. ചെറുകുന്നിൽ നിന്ന് കണ്ണൂരിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസാണു കത്തി നശിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽ പെട്ട ഡ്രൈവർ ബസ് നിർത്തുകയും യാത്രക്കാരോട് ഇറങ്ങി ഓടാൻ ആവശ്യപ്പെടുകയും ചെയ്തു. യാത്രക്കാർ ഇറങ്ങിക്കഴിയുമ്പോഴേക്ക് തീ ആളിപ്പടർന്നിരുന്നു. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ കാരണം ആളപായം ഒഴിവായി.
ഷോർഡ് സർക്യൂട്ടാണ് അപകട കാരണമെന്നു കരുതുന്നു. അഗ്നിശമന സേന ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് തീ അണച്ചത്.