പാലക്കാട് : കോവിഡ് വ്യാപനം ട്രെയിൻ സർവീസുകളെയും ബാധിക്കുന്നു. റെയിൽവേ ജീവനക്കാർക്കു കോവിഡ് പടർന്നു പിടിച്ചതോടെ ആവശ്യത്തിനു ജീവനക്കാർ ഇല്ലാത്തതിനാൽ ജനുവരി 15, 16 തിയതികളിൽ വിവിധ ട്രെയിനുകൾ റദ്ദാക്കി. ജനുവരി 15ന് ഷൊർണൂർ ജംങ്ഷൻ-കണ്ണൂർ-ഷൊർണൂർ ജംങ്ഷൻ ട്രെയിൻ (നമ്പർ 06023/06024) റദ്ദാക്കി. ജനുവരി 15നും 16നും സർവീസ് നടത്തേണ്ട കണ്ണൂർ-മംഗളൂരു സെൻട്രൽ-കണ്ണൂർ (നമ്പർ 06477/06478), കോഴിക്കോട്-കണ്ണൂർ-ചെറുവത്തൂർ (06481/06496), ചെറുവത്തൂർ-മംഗളൂരു (നമ്പർ 06491), മംഗളൂരു സെൻട്രൽ-കോഴിക്കോട് (16610) എന്നീ ട്രെയിനുകളാണു റദ്ദാക്കിയത്.
.
.