പയ്യന്നൂര്‍ : പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. ബോംബു വീണ് കാര്യാലയത്തിന്റെ മുന്‍ വശത്തെ ജനല്‍ ചില്ലുകള്‍, ഫര്‍ണിച്ചര്‍, കോണിയുടെ അരികിലുള്ള അലമാര തുടങ്ങിയവ തകര്‍ന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. സിപിഎം ആണ് അക്രമത്തിനു പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു.
2016 ജൂലൈ 11ന് രാത്രി ആര്‍എസ്എസ് - ബിജെപി സംഘം കൊലപ്പെടുത്തിയ സിപിഎം പ്രവര്ത്തകന് സി.വി.ധനരാജിന്റെ ആറാം രക്തസാക്ഷി ദിനമായിരുന്നു തിങ്കളാഴ്ച. രക്തസാക്ഷി ദിനാചരണ പരിപാടികള്‍ക്കു ശേഷമാണ് അക്രമം നടന്നത്. വിഡിയോ ചുവടെ:
ധനരാജിന്റെ കൊലപാതകത്തിനു തിരിച്ചടിയായി മണിക്കൂറുകള്‍ക്കകം അന്നൂരിലെ ബിജെപി പ്രവര്ത്തകന് സി.കെ.രാമചന്ദ്രന് കൊല്ലപ്പെട്ടു. ഇന്ന് സി.കെ. രാമചന്ദ്രന്റെ അനുസ്മരണ ദിനം ആചരിക്കുകയാണ്. ഇന്ന് രാവിലെ അന്നൂര്‍ വില്ലേജ് ഹാളില്‍ നടക്കുന്നസി.കെ.രാമചന്ദ്രന് ബലിദാന ദിനാചരണ അനുസ്മരണ പരിപാടിക്കു ശേഷം, ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് പയ്യന്നൂര്‍ ടൗണില്‍ ആര്‍എസ്എസ് പ്രകടനം നടത്തും. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ജാഗ്രത ശക്തമാക്കി.