മംഗളൂരു: രാജ്യത്തെ മികച്ച 100 സര്‍വകലാശാലകളില്‍ മംഗളൂരു യേനെപ്പോയ കല്പിത സര്‍വകലാശാല വീണ്ടും ഇടം പിടിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധീകരിച്ച നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) 2022 പ്രകാരം രാജ്യത്തെ മികച്ച 100 സർവകലാശാലകളിൽ യെനെപോയ 97-ാം സ്ഥാനത്തെത്തി.
യേനെപോയ ദന്തൽ കോളേജ് എൻഐആർഎഫിന്റെ രാജ്യത്തെ ദന്തല്‍ സ്ഥാപനങ്ങൾക്കായുള്ള റാങ്കിംഗിൽ 23-ാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്.
ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള പ്രതിബദ്ധതയുടെയും മികവ് കൈവരിക്കുന്നതിനുള്ള കാഴ്ചപ്പാടിന്റെയും സാക്ഷ്യപത്രമാണ് ഈ റാങ്കിംങ് എന്ന് സർവകലാശാല വൈസ് ചാൻസലർ ഡോ.എം.വിജയകുമാർ പറഞ്ഞു.