മംഗളൂരു: ദുബായിലേക്ക് കടത്താൻ ശ്രമിച്ച 2.60 കോടി രൂപയുടെ വജ്രാഭരണങ്ങളുമായി രണ്ടു പേർ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടിയിൽ. ഉത്തരകന്നഡ ഭട്കൽ സ്വദേശികളായ അനസ്, അമറു എന്നിവരാണ് പിടിയിലായത്. റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥരാണ് പിടികൂടിയത്.
ചെരിപ്പിനും ബാഗിനും അടിയിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. മുംബൈയിൽ നിന്നാണ് വജ്രാഭരണങ്ങൾ കൊണ്ടുവന്നതെന്നാണ് സൂചന.
.