മംഗളൂരു: കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പ്രതി പിടിയില്‍. ജെപ്പു ബപ്പാല് മൂന്നാം ക്രോസ് റോഡിലെ ദേവികൃപാ നിലയത്തിൽ വിഖ്യാതൻ (29) എന്ന വിഖ്യാതിനെയാണ് അറസ്റ്റ് ചെയ്ത്. CR.51/2019 ആയി ഉര്‍വ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണയ്ക്ക് ഹാജരാവാതെ ഒളിവില്‍ പോവുകയായിരുന്നു. മംഗളൂരുവിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി ഏകദേശം 11 കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്.
.
.